ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 49പൈസയും ഡീസലിന് 1.21 രൂപയുമാണഅ കുറച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി രണ്ടു തവണ വില ഉയര്‍ന്നിരുന്നു. ഫെബ്രുവരി 16ന് പെട്രോളിന് ലിറ്ററിന് .82 രൂപയും ഡീസലിന് .61 രൂപയുമാണ് വര്‍ധിച്ചത്. മാര്‍ച്ച് 1ന് പെട്രോളിന് 3.18 രൂപയും ഡീസലിന് 3.9 രൂപയുമാണ് വര്‍ധിച്ചത്.
“അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെ വില ഇടിഞ്ഞ. രൂപ, ഡോളര്‍ വിനിമയ നിരക്ക് ഇടിഞ്ഞിരിക്കുകയാണ്. ഈ രണ്ടു ഘടകങ്ങളുമാണ് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ കാരണം” ഐ.ഒ.സി പ്രസ്താവനയില്‍ അറിയിച്ചു.
2014 ആഗസ്റ്റിനുശേഷം പത്തുതവണ പെട്രോള്‍ വില കുറച്ചിരുന്നു. 2014 ഒക്ടോബറിനുശേഷം ആറുതവണ ഡീസല്‍ വിലയും കുറച്ചിരുന്നു.