'ആഘോഷിച്ചാട്ടെ, ആഘോഷിച്ചാട്ടെ, അച്ചാ ദിന്‍ ആഗയാ'; പെട്രോള്‍ വില നൂറു കടന്നതോടെ കേന്ദ്ര സര്‍ക്കാരിനെ ട്രോളി എം.എം.മണി
Kerala News
'ആഘോഷിച്ചാട്ടെ, ആഘോഷിച്ചാട്ടെ, അച്ചാ ദിന്‍ ആഗയാ'; പെട്രോള്‍ വില നൂറു കടന്നതോടെ കേന്ദ്ര സര്‍ക്കാരിനെ ട്രോളി എം.എം.മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th June 2021, 5:43 pm

ഇടുക്കി: സംസ്ഥാനത്തു പെട്രോള്‍ വില 100 കടന്നതോടെ ഇന്ധന വില വര്‍ധനയെ പരിഹസിച്ചു മുന്‍ മന്ത്രി എം.എം.മണി. ഫേസ്ബുക്കിലൂടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനെ ട്രോളി അദ്ദേഹം പോസ്റ്റ് ചെയ്തത്.

‘ആഘോഷിച്ചാട്ടെ, ആഘോഷിച്ചാട്ടെ, അച്ചാ ദിന്‍ ആഗയാ’ എന്ന അടിക്കുറിപ്പോടെ തോരണങ്ങളാല്‍ അലങ്കരിച്ച ഒരു പെട്രോള്‍ പമ്പിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി പേരാണു എം.എം. മണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

നേരത്തെ ഇന്ധന വിലയില്‍ പ്രതിഷേധിച്ചു സൈക്കിളോടിക്കുന്ന ചിത്രം നടന്‍ ബിനീഷ് ബാസ്റ്റിന്‍
പങ്കുവെച്ചിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നു ബിനീഷ് പോസ്റ്റില്‍ പറയുന്നത്.

‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്,’ ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

37 ദിവസത്തിനിടയ്ക്കു 21 തവണയാണ് സംസ്ഥാനത്തു ഇന്ധനവില വര്‍ധിച്ചത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വര്‍ധിച്ചു. കോഴിക്കോടു പെട്രോള്‍ വില 95.68 രൂപയും ഡീസല്‍ 91.03 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്തു പെട്രോള്‍ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്.

പ്രീമിയം പെട്രോളിനു തിരുവനന്തപുരത്തു 100.20 രൂപയായി വര്‍ധിച്ചു. വയനാട് ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.24 രൂപയായി.

തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ഇന്ധനവില വര്‍ധനവിന് കുറവുണ്ടായിരുന്നെങ്കിലും ഫലം വന്നതോടെ വീണ്ടും വിലകൂട്ടാന്‍ ആരംഭിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

COMTENT HIGHLIGHTS: petrol prices crossing Rs 100, the central government has been trolled by MM Money