| Sunday, 9th September 2018, 10:29 am

പെട്രോള്‍ വില 90 ലേക്ക്; ബി.ജെ.പിയുടെ അച്ഛാ ദിന്‍ എന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മുംബൈയിലും ദല്‍ഹിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയോടടുക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി ശിവസേന രംഗത്തെത്തിയത്.

ബി.ജെ.പിയുടെ അച്ഛാ ദിന്‍ ഇതാ വന്നെത്തിക്കഴിഞ്ഞുവെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ഇതെഴുതിയ പോസ്റ്ററുകളും ദല്‍ഹിയിലേയും മുംബൈയിലേയും വിവിധയിടങ്ങളില്‍ ശിവസേന പതിപ്പിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ 80 രൂപയായിരുന്നു ഇന്നലെ പെട്രോളിന് രേഖപ്പെടുത്തിയത്. ഇന്ന് അത് 80 രൂപ 50 പൈസായി. ഡീസലിന് 10 പൈസ കൂടി 72.61 പൈസയുമായി.


അധിക്ഷേപകരമായ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍


മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ്. ചെന്നൈ കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ഇന്ധന വില കുതിക്കുകയാണ്. ചെന്നൈയില്‍ ഒര ലിറ്റര്‍ പെട്രോളിന് 83.66 രൂപയും കൊല്‍ക്കത്തിയല്‍ 83.39 രൂപയുമാണ്. ഡീസലിന് 76.75 രൂപയാണ് ചെന്നൈയില്‍. കൊല്‍ക്കത്തയില്‍ 75.46 രൂപയുമാണ്.

പെട്രോള്‍ വിലവര്‍ധനവിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും ബി.ജെ.പി സ്വീകരിക്കുന്ന കുറ്റകരമായ മൗനത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.

റെക്കോഡുകള്‍ ഭേദിച്ച് ഇന്ധന വില വീണ്ടും കുതിക്കുകയാണ്. ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉത്പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം.

ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാനത്ത് നാളെ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹര്‍ത്താല്‍.

We use cookies to give you the best possible experience. Learn more