| Wednesday, 23rd May 2018, 7:42 am

80 കടന്ന് പെട്രോള്‍ വില; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ 11ാം ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധന. മുംബൈയില്‍ 84.70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോള്‍ വില.

ബുധനാഴ്ച 31 പൈസയാണ് വര്‍ധിച്ചത്. ലിറ്ററിന് 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസലിന് 28 പൈസയാണ് കൂടിയത്.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്.

എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി.

ALSO READ:  ക്യാമ്പിലെ അവസ്ഥ നരകസമാനമാണ്, മഴ ഇവരെ നശിപ്പിച്ചുകളയും; റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര

മെയ് 12 ന് കര്‍ണ്ണാടകാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് പെട്രോള്‍ വില നിയന്ത്രണാതീതമായത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും രേഖപ്പെടുത്തിയിട്ടുള്ളത്.

പെട്രോളിന് ചുമത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ വിസമ്മതിച്ചതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനങ്ങള്‍ ചുമത്തിയിരിക്കുന്ന വാറ്റ് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more