| Monday, 1st October 2018, 8:10 am

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്, പെട്രോള്‍ വില നൂറിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഇന്നത്തെ വിലയനുസരിച്ച് തലസ്ഥാമായ ദല്‍ഹിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച് 83.76ഉം ഡീസലിന് 30 പൈസ വര്‍ധിച്ച് 75 രൂപയുമായി.

ദല്‍ഹിയില്‍ മാത്രമല്ല മുംബൈയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് 24 പൈസ വര്‍ധിച്ച് 91.08 ഉം ഡീസലിന് 32 പൈസ വര്‍ധിച്ച് 79.72ലുമെത്തി.പെട്രോള്‍ വില ഈ പോക്കുപോയാല്‍ വൈകാതെ 100ലെത്തുമാണ് വിലയിരുത്തലുകള്‍.

ALSO READ:എഞ്ചിന്‍ തകരാര്‍; 104 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്‌സ് അടിയന്തര ലാന്‍ഡിംങ്

മറ്റൊരു പ്രധാന നഗരമായ ചെന്നൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 86.80ആയും 85.30ആയും വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലും ഇന്നു പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് ആറുപൈസ വര്‍ധിച്ച് 86ലെത്തുകയും ഡീസലിന് 16 പൈസ വര്‍ധിച്ച് 79.25ലെത്തുകയും ചെയ്തു. അതേ സമയം തലസ്ഥാനമായ തിരുവനന്തപുരത്ത് 22 പെസ വര്‍ധിച്ച് പെട്രോള്‍ വില 86.71ലെത്തുകയും ഡീസലിന് 2 പൈസ വര്‍ധിച്ച് 79.89ലെത്തുകയും ചെയ്തു.

പത്തുദിവസത്തിനിടെ ഡീസലിന് ഒരു രൂപയും പെട്രോളിന് ഒരു രൂപ പതിനാറുരൂപയുമാണ് കേരളത്തില്‍ മാത്രം വര്‍ധിച്ചത്.

രാജ്യാന്തര മാര്‍ക്കറ്റില്‍ പെട്രോള്‍ ബാരലിന് വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറയാത്തതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാത്രല്ല ഇന്ത്യ പെട്രോള്‍ നല്‍കുന്ന രാജ്യങ്ങളില്‍ വന്‍വിലക്കുറവിലാണ് നല്‍കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

We use cookies to give you the best possible experience. Learn more