ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പെട്രോളിയം മന്ത്രി ജെയ്പാല്‍ റെഡ്ഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ പെട്രോള്‍ വില വര്‍ധന ചര്‍ച്ച ചെയ്യാനല്ല കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
അതേസമയം പെട്രോള്‍ വില ഉയര്‍ന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധിയുമായി റെഡ്ഡി ഉടന്‍ കൂടിക്കാഴ്ച നടത്തും. വില ഉയരാനുള്ള സാഹചര്യം അദ്ദേഹം സോണിയാഗാന്ധിയെ അറിയിക്കും.
പെട്രോള്‍ വിലയില്‍ ഇത്രത്തോളമുയര്‍ത്തുന്ന കാര്യം സോണിയയുമായി ആലോചിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം പെട്രോളിന്‍മേലുള്ള നികുതി കുറയ്ക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലും ഉത്തര്‍ഖണ്ഡിലും നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നുകഴിഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും തക്കതായ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുമെന്നും അവര്‍ ഉറപ്പു നല്‍കി.