കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന അവസരത്തിലും വില കുതിച്ചുയരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.
അതേസമയം ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
ALSO READ: ഇന്ധനവില വീണ്ടും കൂടി; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി
പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖല, ആശുപത്രികള്‍, പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെ കോണ്‍ഗ്രസ് അഖിലേന്ത്യ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സ്വകാര്യ ബസുകള്‍ ഓടില്ല. പോലീസ് സംരക്ഷണമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. വൈകീട്ട് ആറിനുശേഷം ബസുകളോടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.