| Thursday, 18th February 2021, 7:45 am

പതിനൊന്നാം ദിവസവും രക്ഷയില്ല; ഇന്ധന വില കുതിക്കുമ്പോള്‍ ജനം കിതക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡും കടന്ന് കുതിക്കുകയാണ് ഇന്ധനവില.

തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും, ഡീസലിന് 86.29 പൈസയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ 90 രൂപ 2 പൈസയാണ് പെട്രോളിന്. ഡീസലിന് 84 രൂപ 64 പൈസ. ഇതോടെ പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് 18 രൂപ 74 പൈസയും കൂട്ടി. വരും ദിവസങ്ങളിലും ഇന്ധനവില ഉയരനാണ് സാധ്യത എന്നാണ് സൂചന.

ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു. വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനും ഇടയാക്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Petrol price hike -11thd day- upset people

We use cookies to give you the best possible experience. Learn more