|

പെട്രോള്‍ വില കുറച്ചു; ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കുറച്ചു. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

അന്തര്‍ദേശീയ തലത്തില്‍ പെട്രോള്‍ വില ഇടിഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് പെട്രോള്‍ വില കുറയുന്നത്.

അതേസമയം പ്രതിമാസ വില വര്‍ധനയുടെ ഭാഗമായി ഡീസല്‍ വില വര്‍ധിച്ചു. ഒരു ലിറ്ററിന് 50 പൈസയാണ് ഡീസലിന് വര്‍ധിച്ചത്.