കോഴിക്കോട്: ഇന്ധനവില വര്‍ധനവിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ദ്ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.
മുംബൈ പെട്രോള്‍ ലിറ്ററിന് 88.12 രൂപയും ഡീസലിന് 77.32 രൂപയുമാണ്. ദല്‍ഹിയില്‍ പെട്രോളിന് 80.77 രൂപയും ഡീസലിന് 72.89 രൂപയും.
അതേസമയം ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും നികുതി കുറക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്തി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എക്‌സൈസ് തീരുവയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രണ്ടു രൂപ കുറച്ചിട്ടുണ്ട്. ഇനിയും നികുതി കുറക്കാന്‍ സാധിക്കുകയില്ല. സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ അഭ്യാര്‍ത്ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങളെ അതിനു വേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.