ന്യൂദല്‍ഹി: രാജ്യത്ത് ചൊവ്വാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് നിലവിലെ വില.
തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പെട്രോളിയം കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ 21 ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിച്ചത്.
ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.