കൊച്ചി: ഇന്ധന വിലയില്‍ തുടര്‍ച്ചയായ 10-ാം ദിവസവും വര്‍ധന. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 10 ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.49 രൂപയുമാണ് വര്‍ധിപ്പിച്ചത്.
കൊച്ചി നഗരത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിന് 71.29 രൂപയും നല്‍കണം. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിപ്പിച്ചത് ചരക്കുനീക്കത്തെ ബാധിക്കും. ഇത് കമ്പോളവിലയിലും പ്രതിഫലിക്കും.
ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വിലയ്ക്കനുസരിച്ച് രാജ്യത്തെ ഇന്ധന വില ക്രമീകരിക്കണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മാര്‍ക്കറ്റിങ് മാര്‍ജിന്‍ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വില വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം. അല്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നാണ് കമ്പനികളുടെ വാദം. വില മൂന്ന് മാസത്തിനുള്ളില്‍ 80-85 രൂപയിലേക്ക് വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ