ന്യൂദല്‍ഹി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് തുടര്‍ച്ചയായ 10 ാം ദിവസവും ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 81.35 രൂപയിലെത്തി. നഗരത്തിലെ ഡീസല്‍ വില 75.23 രൂപ. അതേസമയം തിരുവനന്തപുരം നഗരത്തില്‍ വില 82.50 രൂപയായി ഉയര്‍ന്നു. 76.26 രൂപയാണു നഗരത്തില്‍ ഡീസല്‍ വില. കോഴിക്കോട് നഗരത്തില്‍ പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍ വിലയും നഗരത്തില്‍ 76 രൂപ കടന്നു.
ഡീസലിന് റെക്കോര്‍ഡ് വിലയാണ്. ഇന്നലെ 42 പൈസയുടെ വര്‍ധനയുണ്ടായതോടെ സെപ്റ്റംബറിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ മാത്രം വില ഒരു രൂപ കൂടി. ഒന്നിന് 23 പൈസയും രണ്ടിന് 35 പൈസയും ഇന്നലെ 42 പൈസയുമാണു വര്‍ധന. പെട്രോള്‍ വിലയില്‍ മൂന്നു ദിവസം കൊണ്ട് 65 പൈസയും കൂടി.
ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. ലിറ്ററിന് 71.34 രൂപയാണ് ഡീസല്‍ വില. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും പെട്രോള്‍ വില 6.35 രൂപയുമാണ് വര്‍ധിച്ചത്. വിലവര്‍ധനയ്ക്കു കാരണം ബാഹ്യഘടകങ്ങളാണെന്നായിരുന്നു കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്.