ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കുറയുന്നത്. ജൂലായ് ഒന്നിനും 16 നും ഇന്ധന വില കുറച്ചിരുന്നു. ജൂലായ് ഒന്നിന് പെട്രോള്‍ വില 89 പൈസയും ഡീസല്‍വില 49 പൈസയുമാണ് കുറച്ചത്. ജൂലായ് 16 ന് പെട്രോള്‍ വില 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു.
അതേ സമയം മെയ് മുതല്‍ തുടര്‍ച്ചയായി നാലു തവണ ഇന്ധനവില ഉയര്‍ത്തിയതിനു ശേഷമാണ് ജൂലൈയില്‍ കുറവുണ്ടായത്.