national news
ഇന്ധനവില വീണ്ടുമുയര്‍ന്നു; എട്ടുദിവസം കൊണ്ട് വര്‍ധിച്ചത് 2 രൂപയിലധികം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 24, 03:58 am
Tuesday, 24th September 2019, 9:28 am

കോഴിക്കോട് : രാജ്യത്ത് ഇന്ധന വില വീണ്ടുമുയര്‍ന്നു. പെട്രോള്‍ ലിറ്ററിന് ഇന്ന് 23 പൈസയും ഡീസലിന് 15 പൈസയും ഇന്ന് വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

എട്ടുദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2 രൂപ 12 പൈസയും ഡീസലിന് 1 രൂപ 66 പൈസയും വര്‍ധിച്ചു. അന്താരാഷ്ട്രവിപണിയില്‍ വീപ്പയ്ക്ക് 64.93 ഡോളറാണ് അസംസ്‌കൃത എണ്ണയുടെ വില.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.55 രൂപയാണ്. ഡീസലിന് 71.14 രൂപയുമായി. തിരുവനന്തപുരത്തും കൊച്ചിയിലും യഥാക്രമം പെട്രോളിന് 77.57,76.22 രൂപയാണ് വില ഡീസലിന് 72.18, 70.81 രൂപ എന്നിങ്ങനെയാണ് വില.

നേരത്തെ സൗദിയിലെ ആരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ലഭ്യത കുറഞ്ഞതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ ഇടയായത്.
DoolNews Video