| Monday, 15th June 2020, 7:44 am

ഒമ്പതാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടി; ഒരാഴ്ചകൊണ്ട് കൂടിയത് അഞ്ചുരൂപയിലേറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ഒമ്പത് ദിവസം കൊണ്ട് വര്‍ധിച്ചത് 5.01 രൂപയാണ്. ഡീസലിന് അഞ്ച് രൂപയും കൂടി.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.52 പൈസ നല്‍കണം. ഡീസലിന് 70.75 പൈസയാണ് പുതിയ വില.

ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വിലയ്ക്കനുസരിച്ച് രാജ്യത്തെ ഇന്ധന വില ക്രമീകരിക്കണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാല് രൂപയോളം താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മാര്‍ക്കറ്റിങ് മാര്‍ജിന്‍ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വില വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം. അല്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നാണ് കമ്പനികളുടെ വാദം. വില മൂന്ന് മാസത്തിനുള്ളില്‍ 80-85 രൂപയിലേക്ക് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more