ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയ്ക്കടുത്ത്
national news
ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയ്ക്കടുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th June 2020, 7:36 am

ന്യൂദല്‍ഹി: തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ രാജ്യത്ത് ഒരാഴ്ചക്കിടെ പെട്രോളിന് കൂടിയത് 3.91രൂപയും ഡീസലിന് കൂടിയത് 3.81 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാല് രൂപയോളം താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മാര്‍ക്കറ്റിങ് മാര്‍ജിന്‍ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വില വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം. അല്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നാണ് കമ്പനികളുടെ വാദം. വില മൂന്ന് മാസത്തിനുള്ളില്‍ 80-85 രൂപയിലേക്ക് വിലയിരുത്തല്‍.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് 2014ല്‍ ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ ഇവിടെ പെട്രോള്‍ വില 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ ബാരലിന് വില കുറഞ്ഞ് 64 ഡോളറായപ്പോഴുംപെട്രോളിന് ഈടാക്കിയത് 77 രൂപ. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ