| Monday, 20th August 2012, 3:25 pm

പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നു. പെട്രോളിന് മൂന്ന് രൂപയും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിക്കാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നതെന്നറിയുന്നു.[]

ക്രൂഡോയില്‍ വില ആഗോള വിപണിയില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഴയുടെ ലഭ്യത കുറഞ്ഞത് ഡീസലിന്റെ ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വില വര്‍ധനക്ക് കാരണമായിട്ടുണ്ട്.

പാര്‍ലമെന്റിലെ മണ്‍സൂണ്‍കാല സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. സപ്തംബര്‍ ഏഴിനാണ് മണ്‍സൂണ്‍കാല സമ്മേളനം അവസാനിക്കുന്നത്.

പാചക വാതകത്തിന്റെ വില 50 രൂപ മുതല്‍ 100 രൂപ വരെ ഉയര്‍ത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more