| Monday, 7th April 2025, 4:38 pm

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ധിപ്പിച്ചതാണ് വില വര്‍ധിക്കാന്‍ കാരണം.

ഏപ്രില്‍ ഏട്ട് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുകയെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

ട്രംപിന്റെ പരസ്പരച്ചുങ്കത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില കുറയുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ എണ്ണ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിലറ വില്‍പ്പനയില്‍ വില വര്‍ധനവുണ്ടാകില്ലെന്ന് എണ്ണ കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

Content Highlight: Petrol and diesel prices to rise; Centre increases excise duty

We use cookies to give you the best possible experience. Learn more