ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്.
പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്.
വിലക്കുറവ് നാളെ രാവിലെ മുതല്‍ നിലവില്‍ വരും. എല്‍.പി.ജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും. 12 സിലിണ്ടറിന് വരെ സബ്‌സിഡി ലഭിക്കും. പണപെരുപ്പം രൂപക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.
അതേസമയം പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിക്ക് കീഴിലെ ഒമ്പതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും. നേരത്തെ നിര്‍ത്തലാക്കിയ സബ്സിഡിയാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.
Content Highlights: Petrol and diesel prices have been slashed in the country