ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി പെട്രോള്‍ 100 ഹാഷ്ടാഗ്. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് വിഷയം ട്വിറ്ററിലും ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.
എനിക്ക് 4 ലിറ്റര്‍ പെട്രോള്‍ 100 രൂപയ്ക്ക് കിട്ടി പക്ഷേ, 2001 ല്‍ ആണെന്നു മാത്രം, 74 ബോളുകളില്‍ 100 ഉഫ് വെല്‍ ഡണ്‍ പെട്രോള്‍!, പെട്രോള്‍ വില ആദ്യമായി 100 ല്‍ എത്തുന്നത് മോദിക്ക് കീഴിലാണ് എന്നിങ്ങനെ പതിനായിരിക്കണക്കിന് ട്വീറ്റുകളാണ് പെട്രോള്‍ 100 ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.
രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുകയാണ്.
പെട്രോള്‍ വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരുകള്‍ക്കാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തുന്ന ആരോപണം.