തിരുവനന്തപുരം: വിവാദപ്രസംഗത്തെ തുടര്‍ന്ന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുളള വിവിധ ഉപഹരജികള്‍ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഹരജികള്‍ തള്ളിയത്.
കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും കാട്ടി സുധാകരന്‍ സമര്‍പ്പിച്ച രണ്ട് ഹരജികളും കോടതി തള്ളി. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളി. []
കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം കോടതിക്ക് അവകാശമില്ലെന്ന കെ.സുധാകരന്റെ ആവശ്യം ശരിയാണെങ്കിലും ഇപ്പോള്‍ അത് കണക്കിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളിയത്. ദല്‍ഹിയില്‍ നടന്ന സംഭവത്തിലാണ് താന്‍ പരാമര്‍ശം നടത്തിയത്. അതിനാല്‍ കേസ് പരിഗണിക്കേണ്ടത് ദല്‍ഹി കോടതിയുടെ പരിധിയിലാണെന്നും സുധാകരന്‍ വാദിച്ചിരുന്നു.
21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ ഒരു സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന സുധാകരന്റെ പ്രസംഗമാണ് വിവാദമായത്.