ഭോപ്പാല്‍: പൊതുജനങ്ങളെ യാചകരെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ പ്രഹ്‌ലാദ് പാട്ടേല്‍. സര്‍ക്കാരില്‍ നിന്നും യാചിക്കുന്ന ശീലം ജനങ്ങള്‍ വളര്‍ത്തിയിട്ടുണ്ടെന്നാണ് നേതാവിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ വീരംഗന റാണി അവന്തിഭായ് ലോധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.
സര്‍ക്കാരിനോട് യാചിക്കുന്ന ശീലം ആളുകള്‍ വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും നേതാക്കളെത്തുമ്പോള്‍ ഒരു കൊട്ട നിറയെ നിവേദനങ്ങള്‍ നല്‍കുന്നുവെന്നും പറഞ്ഞ നേതാവ്, മാലയിട്ട് നേതാക്കളെ സ്വീകരിച്ച് കൈകളില്‍ കത്ത് നല്‍കുന്നുവെന്നും ഇത് നല്ല ശീലമല്ലെന്നും പറഞ്ഞു.
ചോദിക്കുന്നതിന് പകരം കൊടുക്കാനുള്ള മനസ് വളര്‍ത്തിയെടുക്കണമെന്നും ഇത് സന്തോഷകരമായ ജീവിതത്തിലേക്ക് നയിച്ച് സംസ്‌കാര-സമ്പന്നമായ സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗജന്യങ്ങളെ അമിതമായി ആശ്രയിക്കരുതെന്നും ഇത് സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രഹ്‌ലാദ് പട്ടേലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേതാവിന്റെ പരാമര്‍ശം സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജീതു പട്വാരി പറഞ്ഞു.
ബി.ജെ.പിയുടെ ധാര്‍ഷ്ട്യം പൊതുജനങ്ങലെ യാചകരെന്ന് വിളിക്കുന്ന നിലയിലെത്തിയെന്നും കഷ്ടപ്പാടുകള്‍ സഹിക്കുന്നവരുടെ കണ്ണീരിനും പ്രതീക്ഷകള്‍ക്കും നേരെയുള്ള അപമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Petitioning the people’s representatives is begging; BJP leader insulted the public