| Saturday, 7th December 2024, 12:26 pm

വര്‍ഷങ്ങളായി പ്രാര്‍ത്ഥന നടക്കുന്ന പള്ളി; അടാല മസ്ജിദിനുമേല്‍ അവകാശവാദം ഉന്നയിച്ചവര്‍ക്ക് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ അടാല മസ്ജിദിന് മേൽ അവകാശവാദം ഉന്നയിച്ച ഹരജിക്കെതിരെ പ്രതികരിച്ച് മസ്ജിദ് ഭാരവാഹികൾ. വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും വർഷങ്ങളായി പ്രാർത്ഥന നടക്കുന്ന മസ്ജിദ് ആണെന്നും ഇത് ഒരു പ്രത്യേക വിഭാഗത്തിനായി നൽകാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

സ്വരാജ് വാഹിനീ അസോസിയേഷൻ ആണ് ഉത്തർപ്രദേശിലെ ജൗൻപൂരിലെ അടാല മസ്ജിദ് ഒരു ക്ഷേത്രമാണെന്ന വാദം ഉന്നയിച്ചുകൊണ്ട് ഹരജി നൽകിയത്.

മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനാലയമായി നൽകണമെന്നും ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നുമാണ് പ്രധാനമായും ഹരജിയിൽ പറയുന്നത്. ഹരജിക്കെതിരെ മസ്‍ജിദ് ഭാരവാഹികൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും വർഷങ്ങളായി പ്രാർത്ഥന നടക്കുന്ന മസ്ജിദ് ആണെന്നും ഇത് ഒരു പ്രത്യേക വിഭാഗത്തിനായി നൽകാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

നിലവിൽ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിൻ്റെ മാനേജ്‌മെൻ്റിന് കീഴിലുള്ള ജൗൻപൂരിലെ ചരിത്രപ്രസിദ്ധമായ അടാല മസ്ജിദ് യഥാർത്ഥത്തിൽ അടാല ദേവിക്ക് സമർപ്പിച്ചിരുന്ന ക്ഷേത്രമായിരുന്നുവെന്നാണ് ആഗ്ര ആസ്ഥാനമായുള്ള അസോസിയേഷൻ ഹരജി നൽകിയത്.

1408ൽ സുൽത്താൻ ഇബ്രാഹിം നിർമ്മിച്ച മസ്ജിദ് യഥാർത്ഥത്തിൽ രാജാ ഹരിശ്ചന്ദ്ര റാത്തോഡ് പണികഴിപ്പിച്ച അടാല മാതാ ക്ഷേത്രമാണെന്ന് ഹരജിയിൽ പറയുന്നു. തുഗ്ലക്ക് രാജവംശത്തിലെ ഫിറോസ് ഷായുടെ ഉത്തരവിനെത്തുടർന്ന് ക്ഷേത്രം പള്ളിയാക്കി പുനർനിർമ്മിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ  രേഖകളിൽ പറയുന്നുണ്ടെന്നും  ഹരജിയിലുണ്ട്.

updating…

Content Highlight: Petition with claim on Adala Masjid in Uttar Pradesh

We use cookies to give you the best possible experience. Learn more