ന്യൂദല്‍ഹി: ഡോക്യുമെന്ററികള്‍ സെന്‍സര്‍ഷിപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. സിനിമകളുടെ സെന്‍സര്‍ഷിപ്പിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഡോക്യൂമെന്റികളുടെ സെന്‍സര്‍ഷിപ്പും പരിഗണിക്കുന്നതിനെ കുറിച്ച് അറിയിച്ചത്.

ഡോക്യുമെന്ററികളുടെ നിയന്ത്രണം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ വിഷയങ്ങളില്‍ സി.ബി.എഫ്.സിക്ക് മേലുള്ള കേന്ദ്രത്തിന്റെ റിവിഷന്‍ അധികാരം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രമുഖ ഹിന്ദി നിര്‍മാതാവും അഭിനേതാവുമായ അമുല്‍ പലേക്കറാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരാണ് ഹരജിയുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുകയും അഡ്വക്കേറ്റ് ഗൗതം നാരായണന്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരാവുകയും ചെയ്തു.
ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെയുള്ള ഹരജിയാണ് ഇനി പരിഗണിക്കുക. ഡോക്യുമെന്ററികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് ജഡിജിമാര്‍ വ്യക്തമാക്കുകയായിരുന്നു.
ഡോക്യുമെന്ററികള്‍ 1952ലെ സിനിമാഗ്രാറ്റോഫ് നിയമം നിര്‍വചിക്കുന്ന സിനിമാറ്റോഗ്രാഫിന്റെ പരിധിയില്‍ വരില്ലെന്ന് കെ. എ. അബ്ബാസ് കേസില്‍ ഉത്തരവിട്ടതാണെന്ന് അഭിഭാഷകന്‍ ഗൗതം നാരായണന്‍ ചൂണ്ടിക്കാട്ടി.
Content Highlight: Petition related to censorship of documentaries to be heard by: Supreme Court