| Sunday, 13th October 2019, 12:17 pm

മോഹനന്‍ വൈദ്യര്‍ക്കെതിരെ വീണ്ടും പരാതി; സുപ്രീം കോടതി വിധിയുടേയും ഉത്തരവുകളുടെ പകര്‍പ്പും അടക്കം ചേര്‍ത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹനന്‍ വൈദ്യര്‍ക്കെതിരെ വീണ്ടും പരാതി. ഓച്ചിറയില്‍ ജെ.എന്‍ വൈദ്യശാലയെന്ന പേരില്‍ നടത്തി വരുന്ന ചികിത്സക്കെതിരെയാണ് പരാതി. ഡോക്ടര്‍മാരുടെ കൂട്ടായ്മയായ കാപ്‌സ്യൂള്‍ കേരളയാണ് കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

നാട്ടുവൈദ്യം, ആയുര്‍വേദം എന്ന പേരുകളില്‍ മതിയായ യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാതെ മോഹനന്‍ വൈദ്യന്‍ നടത്തുന്ന ചികിത്സ നിയമവിരുദ്ധമാണെന്നാണ് പരാതി. സുപ്രീം കോടതി വിധിയുടേയും ഉത്തരവുകളുടെ പകര്‍പ്പും അടക്കം ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹനന്‍ വൈദ്യരുടെ ചികിത്സക്ക് മറയായി നില്‍ക്കുന്ന ഡോക്ടര്‍മാരും ഭാവിയില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം എന്നും പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായ മോഹനന്‍ വൈദ്യരുടെ ചികിത്സ തടയാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more