| Wednesday, 5th June 2013, 12:32 am

തപാല്‍വകുപ്പിലെ അനാസ്ഥ: ആധാര്‍ കാര്‍ഡ് കിട്ടാത്തത് കോളേജ് പ്രവേശനത്തിന് തടസ്സമെന്ന് ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: തപാല്‍ വകുപ്പിലെ അനാസ്ഥ മൂലം നിരവധി ആധാര്‍ കാര്‍ഡുകള്‍ ഉടമകള്‍ക്ക് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്ന് ഹൈക്കോടതിയില്‍ ഹരജി. []

കൊച്ചി നഗരസഭ 20ാം ഡിവിഷന്‍ അംഗവും പള്ളുരുത്തി സ്വദേശിയുമായ തമ്പി സുബ്രഹ്മണ്യമാണ് ഹരജിക്കാരന്‍. ഇത് അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

കോളേജ് പ്രവേശനത്തിന് ആധാര്‍ നമ്പര്‍ വേണമെന്നതിനാല്‍ തന്നെ ഇത് ലഭിക്കാത്തത് മൂലം വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് തടസ്സമാകുകയാണെന്നാണ് ഹരജിയില്‍ പറയുന്നത്.

കോളേജുകള്‍ അയയ്ക്കുന്ന അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും തപാല്‍ വകുപ്പ് വീഴ്ച വരുത്തുന്നുണ്ടെന്നാണ് പരാതി.

അതിനാല്‍ കാര്‍ഡുകളുടെയും കത്തുകളുടെയും വിതരണം കാര്യക്ഷമമായി നടത്താന്‍ തപാല്‍ വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വകുപ്പിലെ ദുര്‍ഭരണമാണ് പ്രശ്‌നത്തിന് കാരണം. അതുകൊണ്ട് തന്നെ തപാല്‍ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more