ഗേ ആയി യേശു, കഞ്ചാവ് വലിക്കുന്ന മേരി; നെറ്റ്ഫ്‌ളിക്‌സ് ക്രിസ്തുമസ് സ്‌പെഷ്യലിനെതിരെ പ്രതിഷേധം
Cinema
ഗേ ആയി യേശു, കഞ്ചാവ് വലിക്കുന്ന മേരി; നെറ്റ്ഫ്‌ളിക്‌സ് ക്രിസ്തുമസ് സ്‌പെഷ്യലിനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 6:10 pm

യേശുവിനെ ഗേ ആയി അവതരിപ്പിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫിലിമിനെതിരെ പ്രതിഷേധം ഉയരുന്നു. ബ്രസീലില്‍ നിന്നുള്ള യൂട്യൂബ് കോമഡി ഗ്രൂപ്പ് ആണ് ഫിലിം ചെയ്തിരിക്കുന്നത്. ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഈ ചിത്രത്തിനെതിരെ ബ്രസിലിലെ 14 ലക്ഷത്തോളം ക്രിസ്തീയ വിശ്വാസികള്‍ ഒപ്പിട്ട പരാതി നെറ്റ്ഫ്‌ളിക്‌സിന് കൈമാറി.

46 മിനുറ്റ് വരുന്ന ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്തത്. യേശുവിന്റെ അമ്മ മേരിയെ സ്ഥിരം കഞ്ചാവ് വലിക്കുന്ന വ്യക്തിയായും ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യേശുവിന്റെ ജന്മദിനത്തില്‍ മേരിയുടേയും ജോസഫിന്റെയും വീട്ടില്‍ ഓര്‍ലാന്‍ഡോ എന്ന സുഹൃത്ത് വരുന്നു. ഇവിടെ വെച്ച് ഓര്‍ലാന്‍ഡോയുമായുള്ള യേശുവിന്റെ ബന്ധം സൗഹൃദത്തിന് അപ്പുറത്തുള്ള ഒന്നായാണ് ഫിലിമില്‍ കാണിക്കുന്നത്.

നേരത്തെയും ഫിലിം നിര്‍മ്മിച്ച ബ്രസിലിയന്‍ കോമഡി ഗ്രൂപ്പ് വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ദ ലാസ്റ്റ് ഗാംഗ്ഓവര്‍ എന്ന ഫിലിമിലൂടെയായിരുന്നു അത്. അവസാന അത്താഴത്തിന് മുമ്പുള്ള യേശുവിന്റെ ജീവിതമായിരുന്നു ഈ ഫിലിമില്‍ ഉണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ