| Friday, 19th July 2024, 7:16 pm

ആക്ഷന്‍ സീനുകളില്‍ നമ്മള്‍ പറയുന്ന ഉപദേശം മമ്മൂക്ക കേള്‍ക്കും, പക്ഷേ ലാലേട്ടന്‍ അതൊന്നും കേള്‍ക്കില്ല: പീറ്റര്‍ ഹെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ കൊറിയോഗ്രഫറായി കരിയര്‍ ആരംഭിച്ച പീറ്റര്‍ ഹെയ്ന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2016ല്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകന് ആക്ഷന്‍ രംഗങ്ങളൊരുക്കിക്കൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും പെര്‍ഫോം ചെയ്യുന്നത് വ്യത്യസ്തമായിട്ടാണെന്ന് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. റിസ്‌കുള്ള സ്റ്റണ്ടാണ് ചെയ്യുന്നതെങ്കില്‍ താന്‍ പറയുന്ന അഡൈ്വസ് അതേപടി കേള്‍ക്കുന്നയാളാണ് മമ്മൂട്ടിയെന്നും എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് സീനിന്റെ പെര്‍ഫക്ഷനാണ് പ്രധാനമെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

ചെയ്യുന്ന ആക്ഷന്‍ സീനുകള്‍ പെര്‍ഫക്ട് ആക്കാന്‍ വേണ്ടി എത്ര വലിയ റിസ്‌കും എടുക്കാന്‍ തയാറായിട്ടുള്ള നടനാണ് മോഹന്‍ലാലെന്നും ഏറ്റവും അവസാനം സീന്‍ നന്നായാല്‍ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂവെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. ലാല്‍ സാര്‍ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും നമുക്ക് അതില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ലെന്നും പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ഇടിയന്‍ ചന്തുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് പീറ്റര്‍ ഹെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

‘ആക്ഷന്‍ സീനുകള്‍ എടുക്കുന്ന സമയത്ത് നമുക്ക് മമ്മൂട്ടി സാറിന് അഡൈ്വസ് കൊടുക്കാന്‍ പറ്റും. ഏതെങ്കിലുമരു സീന്ഡ റിസ്‌കിയാണെങ്കില്‍ നമ്മുടെ ഉപദേശം അദ്ദേഹം കേള്‍ക്കും. പക്ഷേ ലാല്‍ സാര്‍ അങ്ങനെയല്ല. അദ്ദേഹത്തെ സംബന്ധിച്ച് സീനിന്റെ പെര്‍ഫെക്ഷനാണ് ഏറ്റവും പ്രധാനം. അതിന് വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും.

എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെര്‍ഫക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. ഏറ്റവുമൊടുവില്‍ ആക്ഷന്‍ സീന്‍ പെര്‍ഫെക്ടായാല്‍ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂ. അതുവരെ ചെയ്തുകൊണ്ടിരിക്കും. അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെന്‍ഷനാകേണ്ട ആവശ്യമില്ല,’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

Content Highlight: Peter Hein about action scenes of Mammootty and Mohanlal

We use cookies to give you the best possible experience. Learn more