| Sunday, 14th November 2021, 12:29 pm

താമരശ്ശേരിയില്‍ വീണ്ടും വളര്‍ത്തുനായയുടെ അക്രമം; നായ കടിയറ്റ യുവതിക്ക് സാരമായ പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും വളര്‍ത്തുനായയുടെ അക്രമം. അമ്പായത്തോടിലെ ഫൗസിയക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു.

നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്.

ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് ആരോപണം.

ഏതാനും ദിവസം മുമ്പ് പ്രഭാകരന് എന്ന ആളെയും നായ കടിച്ചിരുന്നു. നായയുടെ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  pet dog attack in Thamarassery; Serious injury to woman

Latest Stories

We use cookies to give you the best possible experience. Learn more