[]തിരുവനന്തപുരം: നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ മിക്കതും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയാണ്.
ഇത്തരത്തില്‍ ഇവിടെയെത്തുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശം എത്രയെന്ന് കണ്ടുപിടിക്കാന്‍ ഒരു പുതിയ പ്ലാന്‍ സ്‌കീം ഈ വര്‍ഷം ആരംഭിച്ചിരുന്നു.
പച്ചക്കറിക്കടകളില്‍ നിന്ന് സാമ്പിള്‍ എടുത്തു പരിശോധന നടത്തുന്ന പുതിയ സ്‌കീം കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും ചേര്‍ന്നാണ് ഈ വര്‍ഷം ആരംഭിച്ചത്.
2013 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യ റിപ്പോര്‍ട്ട് ജൂണ്‍ 1 നാണ് പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30, 2013 വരെ പരിശോധന നടത്തിയ സാമ്പിളിന്റെ ഫലങ്ങള്‍ രണ്ടാമത്തെ റിപ്പോര്‍ട്ടായും പ്രസിദ്ധീകരിച്ചിരുന്നു.
വിവിധ പച്ചക്കറികളില്‍ കണ്ട കീടനാശിനികളുടെ വിഷാംശം സംബന്ധിച്ചുള്ള വിശദ കണക്കുകള്‍ കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റിലും കൊടുക്കുന്നതാണ്.
മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഈ പരിശോധനാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്.
ഓരോ മാസവും 50 മുതല്‍ 60 ഇനം പച്ചക്കറികളുടെ 200 ഓളം സാമ്പിളുകള്‍ വീതം വിവിധ മാര്‍ക്കര്‌റുകളില്‍ നിന്നും വാങ്ങി വെള്ളായണി ലാബോറട്ടറിയില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്.
പരിശോധനക്കുള്ള എല്ലാം അത്യാധുനിക സൗകര്യങ്ങളും, കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്റ്റ് സ്‌പെക്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ് ലാബോറട്ടറിയാണിത്.