| Friday, 11th October 2019, 11:03 am

അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി; റോയിയ്ക്കും സിലിക്കും സൈനേഡ് നല്‍കി; കുഞ്ഞിന്റെ മരണത്തില്‍ പങ്കില്ലെന്നും ജോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭര്‍തൃമാതാവ് അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയാണെന്ന് പ്രതി ജോളിയുടെ മൊഴി. ഭര്‍തൃപിതവാവിനും ഭര്‍ത്താവ് റോയിയ്ക്കും സിലിക്കും സൈനേഡ് നല്‍കുകയായിരുന്നെന്നും എന്നാല്‍ സിലിയുടെ മകളുടെ മരണത്തില്‍ പങ്കില്ലെന്നും ജോളി മൊഴി നല്‍കി.

സിലിയുടെ മകള്‍ക്ക് സൈനേഡ് നല്‍കിയതായി ഓര്‍മ്മയില്ല. ബാക്കി വന്ന സയനൈഡ് താന്‍ കളഞ്ഞെന്നുമാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ ജോളിയുടെ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ആല്‍ഫൈനിന്റെ മരണത്തില്‍ ഒരു തരത്തിലുള്ള പങ്കുമില്ലെന്നാണ് ജോളി പറയുന്നത്. സഹോദരന്റെ ആദ്യകുര്‍ബാന ദിവസം രാവിലെ ബ്രഡ് കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയിലെത്തിച്ച് മൂന്നാമത്തെ ദിവസം കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്.

ജോളിയുമായി അന്വേഷണ സംഘം കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണ് ആദ്യം തെളിവെടുപ്പ് നടക്കുക. വീടിന്റെ പരിസരത്തുണ്ടായിരുന്നവരെയെല്ലാം മാറ്റി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂട്ടുപ്രതി എം.എസ് മാത്യുവിനെയും പൊലീസ് തെളിവെടുപ്പിനായി ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. അല്‍പ്പസമയത്തിനകം തെളിവെടുപ്പ് ആരംഭിക്കും. അതേസമയം ജോളിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ വീട്ടില്‍ ഉണ്ടോ എന്ന പരിശോധനയും നടക്കും. വ്യാജ ഒസ്യത്തുമായുള്ള നിര്‍ണായക രേഖങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം നല്‍കിയ സൂചന.

ജോളിയെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് പൊലീസ് കട്ടപ്പനയിലേക്കും പോകുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more