| Friday, 13th October 2017, 8:49 pm

'തമിഴ്‌നാട്ടിലെ ദ്രാവിഡ ഭരണാധികാരികള്‍ക്ക് കഴിയാത്തത് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചെയ്തു'; ദളിതരെ ശാന്തിമാരായി നിയമിച്ച നടപടിയെ അഭിനന്ദിച്ച് പെരുമാള്‍ മുരുകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിച്ച കേരള സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിച്ചത് മഹത്തരമായ കാര്യമാണെന്നു അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച “പ്രതിരോധത്തിന്റെ വര്‍ത്തമാനങ്ങള്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തമിഴ്‌നാട്ടില്‍ വലിയ വാര്‍ത്തയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘അവളിന്നും നിശബ്ദയല്ല’; എ.ബി.വി.പിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്റെ വരും തലമുറ ലോകനേതാക്കളില്‍ രണ്ടാമത്


“തമിഴ്‌നാട്ടിലെ ദ്രാവിഡ ഭരണാധികാരികള്‍ക്ക് ഇതുവരെ നടപ്പാക്കാനാവാത്ത കാര്യമാണ് ഇത്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അത് സാധിച്ചു.”

മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാര്‍ ഭാവി തലമുറയെ കണ്ടാണ് എഴുതുന്നതെന്നും മനസില്‍ തോന്നുന്നത് അവര്‍ എഴുതട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സംസാരിക്കാതിരിക്കാന്‍ കഴിയില്ല. മൗനം കൂടുതല്‍ ചിന്തയിലേക്ക് കൊണ്ടുപോകും. അത്തരത്തില്‍ ഒരു മൗനിയായിരിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more