രാഷ്ട്രീയ നേതാക്കളായ വിശ്വനാഥനും രാഘവനും തമ്മിലുള്ള രാഷ്ട്രീയ വൈരം ആക്ഷേപഹാസ്യത്തിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നു. പെരുച്ചാഴി എന്ന് അറിയപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഒരു പ്രത്യേക ദൗത്യത്തിനായി അമേരിക്കയില്‍ എത്തപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
വിജയ് ബാബു, അജു വര്‍ഗീസ്, ബാബുരാജ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പെരുച്ചാഴിയില്‍ പ്രശസ്ത ഹോളിവുഡ് താരം ഷോണ്‍ ജയിംസ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
െ്രെഫഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജയ് വേണുഗോപാലാണ്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന പെരുച്ചാഴി ഓണം റിലീസായി ആഗസ്ത് 29ന് പ്രദര്‍ശനത്തിനെത്തും.//www.youtube.com/v/-g6y6Xih12I?version=3&hl=en_US