നിര്‍ദ്ധനരായ 500000 ആളുകളുടെ വീടുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പവര്‍ ഗ്രിഡിന്റെ സഹായത്തോടെയാണ് പാനലുകള്‍ സ്ഥാപിക്കുക
[]പെറു: രാജ്യത്തെ 20 ലക്ഷം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പെറു സര്‍ക്കാര്‍ സൗജന്യ സോളാര്‍ വിതരണം ചെയ്യുന്നു. പാവപ്പെട്ടവര്‍ക്കിടയില്‍ സൗരോര്‍ജ്ജം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ പദ്ധതി. []
ഊര്‍ജ്ജ-ഖനന വകുപ്പ് മന്ത്രി ജോര്‍ജ് മറിനോ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നാഷണല്‍ ഫോട്ടോവോള്‍ടെക് ഹൗസ്‌ഹോള്‍ഡ് ഇലക്ട്രിഫിക്കേഷന്‍ പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പാക്കുക. ഫോട്ടോവാള്‍ട്ടിക് പാനലിലൂടെ പാവപ്പെട്ടവരുടെ വീടുകളില്‍ സൗരോര്‍ജ്ജം ലഭ്യമാക്കാനാണ് പദ്ധതി.
നിര്‍ദ്ധനരായ 500000 ആളുകളുടെ വീടുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പവര്‍ ഗ്രിഡിന്റെ സഹായത്തോടെയാണ് പാനലുകള്‍ സ്ഥാപിക്കുക.
പെറുവില്‍ സോളാര്‍ സ്ഥാപിക്കുന്ന ആളുകള്‍ ഇതിനെ ഒരു സുവര്‍ണ്ണാവസരമായാണ് കാണുന്നത്. പാനലുകള്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ സ്ഥാപിക്കുമെന്ന് മറിനോ പറയുന്നു.
പെറുവിലെ വടക്ക് കിഴക്ക് സംസ്ഥാനമയാ കജാമാര്‍ക്കയിലെ കോണ്ടംസാ പ്രവിശ്യയിലാണ് ആദ്യഘട്ടത്തില്‍ സോളാര്‍ സ്ഥാപിക്കുന്നത്. 1601 സോളാറുകളാണ് ഇവിടെ സ്ഥാപിക്കുന്നത്.
ഈ പദ്ധതി പൂര്‍ണമാകുന്നതോടെ 2016 ഓടെ തന്നെ പെറുവിലെ 95 ശതമാനം ആളുകള്‍ക്കിടയിലും വൈദ്യുതി എത്തിക്കാനാകുമെന്ന് മന്ത്രി പറയുന്നു.
ദരിദ്രരായ ജനങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്പോഴും എണ്ണവിളക്കുകള്‍ കത്തിച്ചാണ് രാജ്യത്തെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നത്. അതിന് വേണ്ട തുക അവര്‍ തന്നെ അദ്വാനിച്ച് ഉണ്ടാക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രവിഭാഗത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ പെറു സര്‍ക്കാര്‍ തയ്യാറുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്കും ഈ രീതി അനുകരിച്ചുകൂടെയെന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്.