കു​ട്ടി​ക​ളി​ലെ കാ​ൽ​വേ​ദ​ന​യും മു​ട​ന്തും;​പെ​ർ​തീ​സി​ന്‍റെ ല​ക്ഷ​ണ​മാ​വാം
child health
കു​ട്ടി​ക​ളി​ലെ കാ​ൽ​വേ​ദ​ന​യും മു​ട​ന്തും;​പെ​ർ​തീ​സി​ന്‍റെ ല​ക്ഷ​ണ​മാ​വാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2019, 12:59 pm

 

കു​ട്ടി​ക​ൾ സ്ഥി​ര​മാ​യി കാ​ൽ വേ​ദ​ന പ​റ​യു​ന്നു​ണ്ടോ? അ​വ​ർ ന​ട​ക്കു​മ്പോ​ൾ മു​ട​ന്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ? കു​ട്ടി​ക​ള​ല്ലേ..​എ​വി​ടെ​യെ​ങ്കി​ലും വീ​ണ​താ​വാം എ​ന്ന് ക​രു​തി നി​സാ​ര​വ​ത്ക​രി​ക്ക​രു​ത്.​ഈ ല​ക്ഷ​ണ​ങ്ങ​ൾ ഒ​രു​പ​ക്ഷേ പെ​ർ​തീ​സ് എ​ന്ന അ​വ​സ്ഥ​യു​ടേ​താ​വാം.

എ​ന്താ​ണ് പെ​ർ​തീ​സ്?

ഇ​ടു​പ്പെ​ല്ലി​ന്‍റെ ജോ​യി​ന്‍റി​ലേ​ക്ക് കൃ​ത്യ​മാ​യ ര​ക്ത​യോ​ട്ട​മി​ല്ലാ​താ​ക്കു​ക​യും ത​ന്മൂ​ലം ഇ​ടു​പ്പെ​ല്ലി​ന്‍റെ ബോ​ൾ ഭാ​ഗ​ത്തി​ന് ക്ഷ​തം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് പെ​ർ​തീ​സ്.​സാ​ധാ​ര​ണ​യാ​യി 4 മു​ത​ൽ 8 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് പെ​ർ​തീ​സ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.​പെ​ൺ​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ഈ ​രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത മൂ​ന്നി​ര​ട്ടി കൂ​ടു​ത​ലാ​ണെ​ന​ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.​ശ​രീ​യാ​യ ര​ക്ത​യോ​ട്ടം ഇ​ല്ലാ​താ​വു​ന്ന​തോ​ടെ എ​ല്ലു​ക​ളി​ലെ കോ​ശം ന​ശി​ക്കു​ന്നു.​പെ​ർ​തീ​സ് എ​ന്ന അ​വ​സ്ഥ എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​വു​ന്നു എ​ന്നോ,ഇ​തി​നു​ള്ള മ​രു​ന്നോ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​താ​ണ് ഇ​വി​ടെ വെ​ല്ലു​വി​ളി​യാ​വു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ൾ

ഇ​ടു​പ്പെ​ല്ലി​നോ,കാ​ലു​ക​ൾ​ക്കോ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന,മു​ട​ന്ത് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ.
രോ​ഗം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ കാ​ലി​ന്‍റെ നീ​ളം കു​റ​യു​ന്ന​താ​യും ശോ​ഷി​ക്കു​ന്ന​താ​യും പ്ര​ക​ട​മാ​കും.ഓ​രോ കു​ഞ്ഞു​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണ​പ്പെ​ടാ​റു​ള്ള​ത്.​രോ​ഗം ബാ‌​ധി​ച്ച ഭൂ​രി​ഭാ​ഗം പേ​രും ഹൈ​പ്പ​ർ ആ​ക്‌​ടീ​വാ​ണെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ബാ​ധി​ക്കു​ന്ന​ത് ആ​രെ?

സാ​ധാ​ര​ണ​യാ​യി നാ​ലു മു​ത​ൽ എ​ട്ട് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണാ​റു​ള്ള​ത്.​എ​ന്നാ​ൽ തീ​രെ ചെ​റി​യ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​രി​ലും രോ​ഗം കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.20,000 കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോ​ൾ അ​തി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​ർ.​പെ​ൺ​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ൺ​കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.​സാ​ധാ​ര​ണ ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്തെ ഇ​ടു​പ്പെ​ല്ലി​നാ​ണ് രോ​ഗം ബാ​ധി​ക്കു​ക.​അ​പൂ​ർ​വം കേ​സു​ക​ളി​ൽ ഇ​രു ഭാ​ഗ​ത്തും പ്ര​ശ്നം കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചി​കി​ത്സ

കൃ​ത്യ​മാ​യ ചി​കി​ത്സാ രീ​തി​യോ മ​രു​ന്നോ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല.​ചെ​റി​യ കു​ട്ടി​ക​ളി​ൽ വ്യാ​യാ​മ​മാ​ണ് ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്.​അ​വ​രു​ടെ ശ​രീ​ര വ​ള​ർ​ച്ച​യ്ക്കൊ​പ്പം രോ​ഗം ഭേ​ദ​മാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത് ചെ​യ്യു​ന്ന​ത്.18 മു​ത​ൽ 36 മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രോ​ഗം ഭേ​ദ​പ്പെ​ട്ട് കാ​ണാ​റു​ണ്ട്. ചി​ല​ർ​ക്ക് കാ​ലി​ൽ മാ​സ​ങ്ങ​ളോ​ളം ബാ​ൻ​ഡേ​ജ് ഇ​ട്ടും പ​രീ​ക്ഷി​ക്കാ​റു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​രി​ലും ശ​സ്ത്ര​ക്രി​യ ന​ട​ത്താ​റു​ണ്ട്.​രോ​ഗം ബാ​ധി​ച്ച ഭാ​ഗ​ത്ത് സ്റ്റീ​ൽ ഇം​പ്ലാ​ന്‍റേ​ഷ​ൻ മു​ത​ൽ ഇ​ടു​പ്പെ​ല്ല് മാ​റ്റി വ​യ്ക്ക​ൽ വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.