തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഐ.പി.എസ് കൂട്ടായ്മ പരാതി നല്‍കി.
വ്യക്തിപരമായുള്ള അധിക്ഷേപങ്ങള്‍ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ്. ഉദ്യോഗസ്ഥരെ ജാതി പറഞ്ഞ് വരെ അധിക്ഷേപിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ശബരിമല വിവാദങ്ങളെ തുടര്‍ന്നാണ് ഐ.പി.എസ് കൂട്ടായ്മയുടെ ഇടപെടല്‍.
ശബരിമല വിവാദങ്ങളില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കിടെ പരാമര്‍ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവുമായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഐ.പി.എസ് അസോസിയേഷന്‍ പറയുന്നു.
ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. മനോജ് എബ്രഹാമിന്റെ മതവും ശബരിമല വിഷയത്തില്‍ പലപ്പോഴായി ബി.ജെ.പിനേതാക്കള്‍ ഉപയോഗിച്ചിരുന്നു.