തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെതിരെ കേസ്
Kerala News
തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 1:00 pm

തിരുവനന്തപുരം: നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്. കുളത്തൂരിലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വിന്‍സിയുടെ ഭര്‍ത്താവ് ജയചന്ദ്രനെതിരെയാണ് കേസെടുത്തത്.

കുളത്തൂര്‍ സ്വദേശി അജി എന്ന യുവാവിനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

ജയചന്ദ്രന്‍ നടത്തി വന്നരുന്ന ചിട്ടിയില്‍ അജിയും ചേര്‍ന്നിരുന്നെന്നും ചിട്ടിയിലടച്ച തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനവുമെന്നാണ് അജിയുടെ പരാതി. എന്നാല്‍ അജി ദിവസവും തന്റെ വീട്ടു പടിക്കലെത്തി ശല്യം ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.

മരക്കഷ്ണം കൊണ്ടാണ് ജയചന്ദ്രന്‍ യുവാവിനെ മര്‍ദ്ദിക്കുന്നത്. അടിയേറ്റ് അജിയുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുമുണ്ട്. യുവാവിന്റെ കാലില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ