|

ഐശ്വര്യയ്‌ക്കെന്താ പേര്‍ഷ്യയില്‍ കാര്യം; സോഷ്യല്‍മീഡിയയെ വട്ടംകറക്കി ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐശ്വര്യ റായിക്കെന്താ പേര്‍ഷ്യയില്‍ കാര്യമെന്നാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചിലരുടെ പ്രധാന സംശയം. സംഗതി മറ്റൊന്നുമല്ല പേര്‍ഷ്യക്കാരിയായ സുന്ദരിയുമായി ഐശ്വര്യയ്ക്കുള്ള സാമ്യമാണ് ചിലരെയെങ്കിലും ഇങ്ങനെയാരും സംശയത്തിലെത്തിച്ചത്.

ഐശ്വര്യുടെ ആ കണ്ണുകള്‍ പോലും അങ്ങനെ വരച്ചുവെച്ച പേര്‍ഷ്യന്‍ സുന്ദരി മഹ്ലഗ ജബേരിയുടെ ചിത്രമാണ് പലരും ഐശ്വര്യയെന്ന് തെറ്റിദ്ധരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ജബേരിയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് വൈറലായത്. ചിത്രത്തിന് ഐശ്വര്യുടെ മുഖവുമായി അടുത്ത സാമ്യം. ഫോട്ടോ കണ്ടവരെല്ലാം ഞെട്ടി. യഥാര്‍ത്ഥത്തില്‍ ഐശ്വര്യയുടെ മേക്കോവര്‍ ആണെന്നാണ് പലരും ധരിച്ചുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ നിരവധി ലൈക്കുകളും കമന്റുകളുമാണ് ഓരോ ഫോട്ടോക്കും ലഭിച്ചത്. എന്നാല്‍ പിന്നീടാണ് ചിത്രം ഐശ്വര്യയുടേതല്ലെന്ന പലര്‍ക്കും മനസിലായത്.

ഇറാനിലെ ഇസ്ഫഹാനില്‍ ജനിച്ച ജബേരി ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഡിയാഗോ കേന്ദ്രീകരിച്ചാണ് മോഡലിങ്ങില്‍ സജീവമായി നില്‍ക്കുന്നത്. മിസ് ഹോളി ക്ലോത്തിങ്, പോഷ് ഡിസൈന്‍സ് തുടങ്ങിയവയുടെ മോഡലാണ് ജബേരി.

മോഡലിങ്ങില്‍ മാത്രമല്ല ജബേരി തിളങ്ങിയത്. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഡിപ്ലോമയുള്ള താരം ഇറാനിലെ രാഷ്ട്രീയത്തെ കുറിച്ചും സാമൂഹികസാഹചര്യങ്ങളേയും ഗൗരവത്തോടെ വീക്ഷിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന താരമാണ്.

Latest Stories