തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമില്ലാതെ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കാന്‍ ചലചിത്ര അക്കാദമിക്ക് മുഖ്യമന്ത്രിയുടെ അനുമതി. ചെലവുചുരുക്കി IFFK സംഘടിപ്പിക്കാമെന്ന ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുക ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അക്കാദമി മുന്നോട്ടുവെച്ചത്.
സര്‍ക്കാരില്‍ നിന്ന് പണം വാങ്ങാതെ അക്കാദമി സ്വന്തം നിലയ്ക്ക് മേള നടത്തിപ്പിന് പണം കണ്ടെത്തണമെന്നാണ് തീരുമാനം.
കഴിഞ്ഞവര്‍ഷം ആറുകോടിരൂപയാണ് ചലച്ചിത്രമേളയ്ക്ക് ചെലവായത്. ഇത്തവണ ചെലവ് ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ അക്കാദമി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് കുറഞ്ഞത് 1500 രൂപയായെങ്കിലും കൂട്ടുക, വിദ്യാര്‍ഥികളുടെ ഫീസ് 350 രൂപയില്‍ നിന്ന് 700 രൂപയാക്കുക, വിദേശ അതിഥികളുടെയും ജൂറികളുടെയും എണ്ണം കുറയ്ക്കുക, പ്രതിദിന ഫെസ്റ്റിവല്‍ ബുള്ളറ്റിനുകള്‍ ഓണ്‍ലൈന്‍ ആക്കുക, ലോകസിനിമാ വിഭാഗവും , റിട്രോസ്പകട്രീവും ഒഴിവാക്കുക, മല്‍സരവിഭാഗം, മലയാള സിനിമ വിഭാഗം, ഇന്ത്യന്‍ സിനിമ വിഭാഗം എന്നിവമാത്രമായി ചുരുക്കുക. തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.