| Thursday, 9th August 2018, 5:45 pm

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ തീരുമാനമായി. ഡി.ജി.സി.എ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ഓപ്പറേഷനുകളും പുനഃസ്ഥാപിക്കും. ഇത് സംബന്ധിച്ച് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി.

ALSO READ: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാനും അംഗീകാരമായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഉടന്‍ സര്‍വീസ് ആരംഭിക്കും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, ഗോഎയര്‍, എയര്‍ ഇന്ത്യ എന്നിവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more