വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു; ഇനി തിയ്യതി തീരുമാനിക്കണം; പേളിയും ശ്രീനീഷും വിവാഹിതരാകാന്‍ പോകുന്നു; തുറന്നു പറച്ചിലുമായി ശ്രീനിഷ്
Movie Day
വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു; ഇനി തിയ്യതി തീരുമാനിക്കണം; പേളിയും ശ്രീനീഷും വിവാഹിതരാകാന്‍ പോകുന്നു; തുറന്നു പറച്ചിലുമായി ശ്രീനിഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th October 2018, 1:19 pm

കൊച്ചി: മലയാളത്തിലെ ബിഗ് ബോസ് ഷോയിലെ ആദ്യ സീസണില്‍ ഏറ്റവും ചര്‍ച്ചയായ സംഭവമായിരുന്നും പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയം. ഷോയില്‍ വിജയിക്കാനായി പ്രണയം അഭിനയിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ശ്രീനിഷ്. തങ്ങള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിഷ്. മനോരമ ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു ശ്രീനിഷിന്റെ വെളിപ്പെടുത്തല്‍.

Also read ഇതിനുമപ്പുറം ” പ്രണയം ” കാണിക്കാന്‍ ഇനി സാധിക്കില്ല; “96 ഒരു സിനിമയല്ല… കവിതയാണ് പറഞ്ഞറിയിക്കാനാവാത്ത, അനുഭവിച്ചറിയേണ്ട കവിത

പേളിയുടെയും തന്റെയും വീട്ടുകാര്‍ സംസാരിച്ചു. എല്ലാവര്‍ക്കും വിവാഹത്തിന് സമ്മതമാണ് ഇനി തിയ്യതി തീരുമാനിച്ചാല്‍ മതി. എന്നാണ് ശ്രീനിഷ് പറഞ്ഞത്. “പേളിയുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് അറിയില്ല. പേളിക്കൊപ്പമുണ്ടായിരുന്ന 100 ദിവസത്തില്‍ 24 മണിക്കൂറും പേളിയെ തന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. അത് പിന്നീട് ഞങ്ങള്‍ പോലുമറിയാതെ പ്രണയമായി മാറുകയായിരുന്നു” ശ്രീനിഷ് പറയുന്നു.

നേരത്തെ ശ്രീനിഷും താനുമായിട്ടുള്ള പ്രണയം നാടകമല്ലായിരുന്നുവെന്നും ശരിക്കും താന്‍ ശ്രീനിഷിനെ സ്നേഹിക്കുന്നുവെന്നും പേളി ബിഗ് ബോസ് ഫൈനലിന് ശേഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന പോലെ താനും പേളിയും ഇനി ഭാവികാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് ശ്രീനിഷും ഫെയ്‌സ്ബുക്ക് ലൈവില്‍ അറിയിച്ചിരുന്നു.