Kerala News
പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 12, 05:12 am
Saturday, 12th September 2020, 10:42 am

ന്യൂദല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

ക്രൈം ബ്രാഞ്ച് ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ഡിവിഷന്‍ ബെഞ്ച് വിധി വന്നിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തത് ചര്‍ച്ചയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായപ്പോള്‍ തന്നെ സി.ബി.ഐ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു.

അതിനിടെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സിങ്കിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Periyar murder case kerala government approach sc