| Tuesday, 24th December 2019, 10:48 pm

പെരിയാറിനെ അപമാനിച്ച് ബി.ജെ.പി; നടപടിയില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ചൊവ്വാഴ്ച പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ 46ാമത് ചരമവാര്‍ഷികത്തില്‍ അദ്ദേഹവും ഭാര്യയും നില്‍ക്കുന്ന ചിത്രത്തിനൊപ്പം രാജ്യത്ത് പോക്‌സോ ആരോപിതര്‍ ഇല്ലാത്ത ഒരു സമൂഹമുണ്ടാവണം എന്ന് പോസ്റ്റ്‌ചെയ്യുകയായിരുന്നു.

പെരിയാര്‍ അദ്ദേഹത്തിന്റെ 31 വയസ്സുള്ള മണിയമ്മൈയെ വിവാഹം ചെയ്യുന്നത് 69താമത്തെ വയസ്സിലാണ്.

‘ഇന്നാണ് മണിയമ്മൈയുടെ അച്ഛന്‍ പെരിയാറിന്റെ ചരമ വാര്‍ഷികം. നമുക്ക് കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നവര്‍ക്ക് മരണശിക്ഷ ലഭിക്കുന്നതിനെ നമുക്ക് പിന്തുണയ്ക്കാം. എന്നിട്ട് പോക്‌സോ ആരോപിതര്‍ ഇല്ലാത്ത ഒരു സമൂഹത്തെ നിര്‍മിക്കാന്‍ നമുക്ക് പ്രതിജ്ഞെ ചെയ്യാം’എന്നായിരുന്നു ബി.ജെ.പി ട്വീറ്റ് ചെയ്തത്.

പെരിയാറിന്റെ വ്യക്തി ജീവിതത്തെ മോശമായി ചിത്രീകരിച്ച ബി.ജെ.പി നിലപാടിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചോ ബോധമില്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സംരക്ഷിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അവിശ്രമം പ്രവര്‍ത്തിച്ച പെരിയാറിനെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്’- ഡി.എം.കെ എം.പി കനിമൊഴി പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി തമിഴ്‌നാട് എന്ന ഒഫീഷ്യല്‍ പേജില്‍ വന്ന ട്വീറ്റ് പ്രതിഷേധം കാരണം പിന്‍വലിക്കുകയും സംസ്ഥാനത്തിന്റെ ഐ.ടി വിങ് അക്കൗണ്ടില്‍ അത് വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതും ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

ഇത്രയും മോശമായ ഒരു പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ബി.ജെ.പിക്ക് കുറച്ചെങ്കിലും ചിന്തിക്കാമായിരുന്നു. ആവാമായിരുന്നെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ആ ഭയം ഉണ്ടാകണം. പെരിയാര്‍ അദ്ദേഹത്തിന്റെ മരണശേഷവും നടുക്കമുണ്ടാക്കുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ ഈ വിഷയത്തില്‍ കടുവയെപ്പോലെ കുതിക്കുമോ? അതല്ല, ഒരു മണ്ണിരയെ പോലെ ഒളിച്ചിരിക്കുമോ? സ്റ്റാലിന്‍ എഴുതി.

‘ബി.ജെ.പിയുടെ ഔദ്യോഗിക ഘടകം നമുക്ക് പുറത്ത് പറയാന്‍ സാധിക്കാത്ത എന്തോ പറഞ്ഞിട്ടുണ്ട്. തെറ്റായ ആരോപണമുന്നയിച്ച് പെരിയാറിനോട് അനാദരവ് കാണിച്ചതിന് അവര്‍ പരസ്യമായി മാപ്പ് പറയണം. അവര്‍ ഇത്രയും തരംതാഴുമെന്ന് ഞാന്‍ കരുതിയില്ല. ആ പോസ്റ്റ് ഉടന്‍ തന്നെ നീക്കം ചെയ്യണം’- എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു.

ബി.ജെ.പി സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ട്വീറ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more