| Wednesday, 23rd October 2019, 4:52 pm

ഉത്തരവിട്ടിട്ടും കേള്‍ക്കാത്തതെന്ത്?; പെരിയ ഇരട്ടക്കൊലയില്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ചിനും കോടതി വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിയ ഇരട്ടക്കൊലക്കേസില്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ചിനും ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും കേസ് എന്തുകൊണ്ടാണ് സി.ബി.ഐയ്ക്ക് കൈമാറുന്നില്ലെന്ന് കോടതി ചോദിച്ചു.

കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറാത്ത ഡി.ജി.പിയുടെ നടപടി കൃത്യവിലോപമാണ്. വൈകുന്ന ഓരോ നിമിഷവും തെളിവുകള്‍ ഇല്ലാതാവുമെന്നും കോടതി പറഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി. കേസില്‍ സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.

കേസില്‍ ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ ചായവ് പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more