പെരിയ ഇരട്ടക്കൊലക്കേസില്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ചിനും ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും കേസ് എന്തുകൊണ്ടാണ് സി.ബി.ഐയ്ക്ക് കൈമാറുന്നില്ലെന്ന് കോടതി ചോദിച്ചു.
കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറാത്ത ഡി.ജി.പിയുടെ നടപടി കൃത്യവിലോപമാണ്. വൈകുന്ന ഓരോ നിമിഷവും തെളിവുകള്‍ ഇല്ലാതാവുമെന്നും കോടതി പറഞ്ഞു.
സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി. കേസില്‍ സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.