| Sunday, 23rd February 2020, 9:16 am

'ശ്രീകൃഷ്ണനെ കൊലയാളി എന്ന് വിളിക്കുമോ'? വിവാദമായി പെരിയ ഇരട്ടകൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.ഐ.എം നേതാവിന്റെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ പ്രസംഗം വിവാദത്തില്‍. പാര്‍ട്ടിയുട പെരിയ ലോക്കല്‍ സെക്രട്ടറി കൂടിയായ എന്‍. ബാലകൃഷ്ണന്‍ പി.ജയരാജന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളാണ് വിവാദമായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ധര്‍മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ചയാളാണു ശ്രീകൃഷ്ണന്‍. അതുകൊണ്ട് അദ്ദേഹത്തെ കൊലയാളി എന്ന് വിളിക്കുന്നുണ്ടോ”? എന്നാണ് എ.കെ.ജി ഭവന്‍ പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ എന്‍.ബാലകൃഷ്ണന്‍ പറഞ്ഞത്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പെരിയ ഇരട്ടകൊലപാതകത്തിനു ശേഷം പാര്‍ട്ടി നേതൃത്വത്തെ കോണ്‍ഗ്രസുകാര്‍ കൊലയാളികളെന്നു മുദ്രകുത്തുകയാണെന്നും എന്‍.ബാലകൃഷ്ണന്‍ ആരോപിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിനു പിന്നില്‍ കല്യോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു. ഇരട്ടകൊലപാതകം ദാരുണ സംഭവമാണെന്ന് പറഞ്ഞ ബാലകൃഷ്ണന്‍ അതിലേക്ക് നയിച്ച സംഭവങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്നും കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more