| Thursday, 2nd December 2021, 3:55 pm

പെരിയ കൊലക്കേസ്; കോണ്‍ഗ്രസ് പറഞ്ഞവരെ സി.ബി.ഐ പ്രതി ചേര്‍ത്തു: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്കോട്: പെരിയ ഇരട്ടകൊലപാതകത്തില് സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് കാസര്കോട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്. കോണ്ഗ്രസ് നിര്ദേശിച്ചവരെയാണ്‌സി.ബി.ഐ പ്രതിചേര്ത്തതെന്നും അദ്ദേഹം ഡൂള്ന്യൂസിനോട് പറഞ്ഞു.

‘കെ.വി. കുഞ്ഞിരാമന് ഉള്പ്പെടെയുള്ളവരെ പ്രതിചേര്ത്തതില് ഒരു ഭയവുമില്ല. ആരോപണങ്ങളെ ഏതുതരത്തിലും നേരിടാന് തയ്യാറാണ്,’ ബാലകൃഷ്ണന് പറഞ്ഞു.

പാര്ട്ടിയിലുള്ള ആരെങ്കിലും ഇതിന്റെ പിന്നിലുണ്ടെങ്കില് അവരെ പുറത്താക്കുമെന്നും മുമ്പ് പ്രതി ചേര്ത്ത ലോക്കല് കമ്മിറ്റി മെമ്പര് പീതാബരനെ പാര്ട്ടിയില് നിന്നും പുറത്താക്കിയത് ഇതിന് ഉദാഹരണമാണെന്നും ബാലകൃഷ്ണന് പറഞ്ഞു.

‘കൊലപാതകം നടത്തിയത് പാര്ട്ടി അറിഞ്ഞുകൊണ്ടല്ല. പാര്ട്ടി അറിഞ്ഞിരുന്നെങ്കില് ഇത്തരമൊരു സംഭവം ഉണ്ടാവില്ല. കോണ്ഗ്രസും ബി.ജെ.പിയും സി.പി.ഐ.എം വിരുദ്ധ സ്വഭാവമുള്ള ആളുകളും പാര്ട്ടിയെ അപകീര്ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ശ്രമം നടത്തുന്നത്,’ അദ്ദേഹം പറഞ്ഞു.

കാസര്കോട് ജില്ലയില് സി.പി.ഐ.എമ്മിന് ആളുകള്ക്കിടയില് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം ഇല്ലാതാക്കാണ് കോണ്ഗ്രസ് അടക്കമുള്ളവര് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് പാര്ട്ടിയുടെ മേല് കുറ്റം ചാര്ത്താന് മനപൂര്വ്വം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുല്ലൂര് പെരിയ പഞ്ചായത്തിലെ ജനങ്ങള് ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് ഭൂരിപക്ഷത്തോടെ വിജയിക്കാന് സാധിച്ചതെന്നും ബാലകൃഷ്ണന് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Periya murder case; CBI adds those who said Congress

We use cookies to give you the best possible experience. Learn more