| Thursday, 16th May 2019, 7:33 am

പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍: അറസ്റ്റ് വിമാനത്താവളത്തില്‍ വെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതി സുബീഷാണ് പിടിയിലായത്.

സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.

സി.പി.ഐ.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാസര്‍ഗോഡ് പെരിയ കല്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത്‌ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇവരെ മൂന്നംഗ സംഘം ഫെബ്രുവരി 17 ന് ആണ് വെട്ടിക്കൊലപ്പെടുത്തിയത്. സന്ധ്യയോടെ കല്യാട്ട് സ്‌കൂള്‍ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘമാണു തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ശരത് ലാലിനും ശരീരമാസകലം വെട്ടേറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്

We use cookies to give you the best possible experience. Learn more