കൊച്ചി: പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പേര്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. ജനുവരി മൂന്നിന് ശിക്ഷാ വിധി പ്രഖ്യാപിക്കും.
24 പേരുളള പ്രതിപട്ടികയില്‍ പതിനാല് പേരെ കുറ്റക്കാരാണെന്ന് വിധിച്ച കോടതി പത്ത് പേരെ വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നു.
മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, എ.പീതാംബരന്‍, ടി.രഞ്ജിത്ത്, എ.എം മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ.സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി, കെ.വി ഭാസ്‌ക്കരന്‍, കെ.അനില്‍ കുമാര്‍, ജിജിന്‍, ആര്‍.ശ്രീരാഗ്, എ.അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
2019 ഫെബ്രുവരിയി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നത്. കാറിലെത്തിയ അക്രമിസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത് ലാല്‍ മരിക്കുന്നത്.
ആദ്യം ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരണാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് തുടര്‍നടപടികള്‍ ആരംഭിക്കാനിരിക്കവെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരിയില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്. ഏകദേശം രണ്ട് വര്‍ഷത്തോളമാണ് വിചാരണ നീണ്ടുനിന്നത്.
Content Highlight: Periya Double Murder; 14 accused are guilty